കൃഷി രീതി: ചേന

ചേന നടാനായി 60 സെ. മി. നീളവും, വീതിയും, 45 സെ. മി. ആഴവുമുള്ള കുഴികള്‍ 90 സെ. മി. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും (കുഴിയൊന്നിന് 2 മുതല്‍ .5 കി.ഗ്രാം.) നല്ലപോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ചശേഷം ഇതില്‍ ഏകദേശം 500 കി. ഗ്രാം മുതല്‍ 1 കി. ഗ്രാം. തൂക്കം വരുന്നതും ഒരു മുകുളമെങ്കിലും ഉള്ളതുമായ വിത്ത് നടാം. .
നടാനുള്ള കഷണങ്ങള്‍ ചാണക വെള്ളത്തില്‍ മുക്കി തണലത്തു വച്ച് ഉണക്കണം.നിമവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തു ചേന ബാസ്സിലസ് മാസിറന്‍സ് എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം. (3 ഗ്രാം/കി.ഗ്രാം വിത്ത്) നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം ഉതല്‍ 12 ടണ്‍ ചേന വിത്ത് . (12,000 കഷണങ്ങള്‍). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.
ചെറിയ കഷണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം: ചേനയുടെ വശങ്ങളില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങളോടുകൂടിയ ചെറിയഭാഗങ്ങളോ, മുളപ്പിച്ചെടുത്ത ചേനക്കണ്ണുകളോ ഉപയോഗിച്ചാലും നല്ല വിളവ് ലഭിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതിനായി 100 ഗ്രാം ഭാരമുള്ള ചേന കഷണങ്ങള്‍ കുഴികളില്‍ 60 x 45 സെ.മി. അകലത്തില്‍ നടാം. പിനീട് പ്രധാന നിലത്തിലേക്ക് പറിച്ചു നടാം.പരമ്പരാഗത രീതിയില്‍ ഒരു ഹെക്ട്ടരിലേക്ക് 12,345 വിത്ത് ചേന ആവശ്യമായി വരുമ്പോള്‍ ഈ രീതിയില്‍ 37000ചെറു കഷണങ്ങള്‍ നടാന്‍ സാധിക്കും. നടീൽ സമയം......... ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാണ്. വിത്തുകൾ തിരഞ്ഞെടുക്കാം....... ഏകദേശം 500 കി. ഗ്രാം മുതല്‍ 1 കി. ഗ്രാം. തൂക്കം വരുന്നതും ഒരു മുകുളമെങ്കിലും ഉള്ളതുമായ വിത്ത് നടാം. വളം നിയന്ത്രണം....... നട്ട് ഒന്നര മാസമാകുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം യൂറിയ ,ഫോസ്ഫറസ്,പോടാഷ് ഇവ ഹേക്ട്ടരോന്നിനു 50 : 50 : 75 കി.ഗ്രാം എന്ന തോതില്‍ നല്‍കണം. പിന്നീട് ഒരു മാസത്തിനു ശേഷം രണ്ടാം ഘട്ട വളപ്രയോഗം നടത്താം.ഇതിനു ഹെക്ട്ടറൊന്നിനു 50കി.ഗ്രാം യൂറിയ ,75കി.ഗ്രാം പൊട്ടാഷ് വേണ്ടി വരും.വളമിട്ട ശേഷം ഇടയിളക്കുകയും മണ്ണ് കൂട്ടി കൊടുക്കുകയും ചെയ്യണം.
വിളവെടുപ്പ്........... നട്ട് 8 -9 മാസം കഴിയുമ്പോള്‍ വിളവെടുക്കാം..





Comments

Popular posts from this blog

ഗംഗാ ബോണ്ടം കുള്ളൻ തെങ്ങിൻ തൈകൾ

മണ്ണിൽകുമ്മായം ചേർക്കുന്നത് എന്തിനാണ് ?