Posts

Showing posts from May, 2020

തക്കാളി കൃഷി രീതിയും പരിപാലനവും

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങളാണ്. തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊട

കാർത്തിക ഞാറ്റുവേല

മേടം 28 മുതൽ ഇടവം 10 (മെയ് 11 മുതൽ മെയ് 24) വരെയാണ് കാർത്തിക ഞാറ്റുവേല. കൃഷി മലയാളത്തെ അടയാളപ്പെടുത്തുന്ന ഞാറ്റുവേലയാണിത്. സൂര്യൻ ഉത്തരാർദ്ധഗോളത്തിൽ നമ്മുടെ നേരെ മുകളിൽ , നല്ല ശക്തമായ വെയിൽ ഇടയ്ക്ക് വേനൽ മഴ ലഭിക്കുന്ന സമയം. ഈ കാർത്തിക ഞാറ്റുവേലകാലത്ത്‌ നമ്മുടെ നാട്ടിൽ വലിയൊരു കാർഷിക വിപ്ലവം നമുക്ക് സൃഷ്ടിക്കാം......  നമുക്കൊരുങ്ങാം നമുക്കായി മഞ്ഞൾ 🌱🌱🌱🌱🌱🌱🌱🌱 ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാൻ ഏറ്റവും പറ്റിയ സമയം. തറനിരപ്പിൽ നിന്ന് 15-20 സെൻറീമീറ്റർ ഉയരത്തിൽ വാരം എടുത്തു കുമ്മായം ചേർത്ത് തയ്യാറാക്കിയ സ്ഥലത്ത് 10 സെൻറീമീറ്റർ അകലത്തിൽ മഞ്ഞൾ തള്ളചെടിയിൽ നിന്നും അടർത്തിയെടുത്തത് നടുക. ശേഷം പുതയിടണം. ഇഞ്ചി 🌱🌱🌱🌱🌱🌱🌱🌱 "കാർത്തിക്കാലിൽ കാനൽപ്പാടിൽ കാലടി അകലത്തിൽ കാശോളം നട്ട് കരിമ്പടം പുതച്ച് കാഞ്ഞിരത്തോലിട്ട് മൂടിയാൽ ഇഞ്ചിക്കൃഷിയായി" കാർത്തിക ഞാറ്റുവേലയുടെ തുടക്കത്തിൽ (ആദ്യപാദത്തിൽ -കാർത്തികക്കാലിൽ) അധികം വെയിലുതട്ടാത്തിടത്ത് (കാനൽപാട്) കാലടി അകലത്തിൽ ചെറിയ കഷണങ്ങളാക്കി നടണം. വിത്ത് കുറേശ്ശെ മതി(കാശോളം നട്ട്). ചെറുതായി മണ്ണിട്ട് അതിനു മീതെ പച്ചച്ചാണകം വിരിക്കണ

ഗംഗാ ബോണ്ടം കുള്ളൻ തെങ്ങിൻ തൈകൾ

Image
ഗംഗാ ബോണ്ടം കുള്ളൻ തെങ്ങിൻ തൈകൾ... രണ്ടര വർഷം കൊണ്ട് കായ്ക്കുന്ന ഇന്ത്യയുടെ അഭിമാന തെങ്ങിനം ഗംഗാ ബോണ്ടം  കേരളത്തിൽ വേരുറപ്പിക്കുന്നു      കേരളീയരുടെ കല്പവൃക്ഷമായ തെങ്ങ് ഭാരതത്തിൽ പുണ്യ വൃക്ഷമായി കണക്കാക്കുന്നു. കേരളത്തിന്റെ മുഖമുദ്രയാണ് തെങ്ങുകൾ. കേരളം എന്ന നാമം തേങ്ങയുടെ മറ്റൊരു പേരായ കേരത്തിൽ നിന്നാണുത്ഭവിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളം കാണുന്നു. ഉപ്പ് വെള്ള സാന്നിധ്യത്തിലും കടലോര പ്രദേശങ്ങളിലും നദി മുതലായ നനവാർന്ന പ്രദേശങ്ങളിലും അതിയായ വളർച്ച കാണിക്കാറുണ്ട്. ശാസ്ത്ര പഠന വിഭാഗം : കുടുംബം:പമേസീശാസ്ത്ര നാമം:കൊക്കോസ് ന്യൂസിഫെറ / Cocos nucifera അറിയപ്പെടുന്ന പേരുകൾ : മലയാളം:കേര വൃക്ഷം, തെങ്ങ് ഇംഗ്ളീഷ്:കോക്കനട്ട് ട്രീ (Coconut tree), കോക്കനട്ട് പാം (Coconut palm) സംസ്കൃതം:തൃണദ്രുമഃ, സദാഫലഃ, നാളീകേര, തുംഗഃ, ദൃഢഫലഃ ഹിന്ദി  :നാരിയൽ ബംഗാളി:നാരികേൽ തമിഴ്  :തെങ്കു തെലുങ്ക്     :തേങ്കായിചെട്ടു സസ്യ വിശേഷങ്ങൾ: തെങ്ങ് ഉരുണ്ട ഒറ്റത്തടി വൃക്ഷമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും കടലോര പ്രദേശങ്ങളിലും കൂടുതൽ കൃഷി ചെയ്യുന്നു. തെങ്ങ് ബഹുവർഷി സസ്യമാണ്. ആഹാരം, എണ്ണ, ഔഷധം, അലങ്കാര വസ്

മണ്ണിൽകുമ്മായം ചേർക്കുന്നത് എന്തിനാണ് ?

മണ്ണിന്റെ അമ്ലഗുണം അല്ലെങ്കിൽ ക്ഷാരഗുണം അഥവാ Ph  (Protection of Hydrogen) തുല്യമായി ക്രമീകരിക്കാനാണ് കുമ്മായം ചേർക്കുന്നത്.  കുമ്മായം ചേറി ഒരാഴ്ച  ( 7-15 ദിവസം) യ്ക്ക് ശേഷം കൃഷി ആരംഭിക്കാം. ചെടികളുടെ വളർച്ചയ്ക്കാവശ്യമായ സസ്യമൂലകങ്ങളിൽ ഒന്നാണു കാത്സ്യം. സസ്യമൂലകം എന്നതിനു പുറമെ മണ്ണിലെ അമ്ലത്വനില ചെടികളുടെ വളർച്ചയ്ക്ക് അനുകൂലമാക്കി നിർത്തുന്നതിനും കാത്സ്യം ഉപകരിക്കുന്നു. കേരളത്തിലെ മണ്ണ് കൂടുതൽ സ്ഥലങ്ങളിലും അമ്ലസ്വഭാവമുള്ളതാണ്. ഇതുമൂലം കാത്സ്യം ലഭ്യത പരിമിതപ്പെടുന്നു എന്നതിനൊപ്പം മറ്റു മൂലകങ്ങൾ ചെടികൾക്ക് ആഗിരണം ചെയ്യാനാകാതെയും വരുന്നു. ഇത് മണ്ണിന്റെയെന്നതുപോലെ വിളയുടെയും ഉൽപാദനക്ഷമതയെ കുറയ്ക്കുന്നു. മണ്ണ് അമ്ലഗുണം അല്ലെങ്കിൽ ക്ഷാരഗുണമുള്ളതാകാം. ഇതു രണ്ടും അധികരിക്കാതെ അമ്ലക്ഷാരവിഹീനാവസ്ഥയിലുള്ളതായിരിക്കുമ്പോഴാണ് അത് വിളവുവർധനയ്ക്കു തികച്ചും പര്യാപ്തമായ മാധ്യമമായി നിലകൊള്ളുന്നത്. നെല്ല്, തെങ്ങ്, കുരുമുളക്, പയർവർഗവിളകൾ, പചക്കറികൾ തുടങ്ങി ഏതാണ്ടെല്ലാ വിളകൾക്കും കാത്സ്യം അടങ്ങിയ വസ്തുക്കൾ ചേർക്കാന്‍ ശുപാർശയുണ്ട്. കാത്സ്യം അടങ്ങിയതും കേരളത്തിൽ ഉപയോഗിച്ചുവരുന്നതുമായ പദാർഥങ്ങളാണ്

സ്യുഡോമോണസ് ഉപയോഗവും പ്രയോഗവും

എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും. ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ സ്യുഡോമോണസ് വളരെ ഫലപ്രദം ആണ്. വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ , ഇവയിലൊക്കെ നമുക്ക് സ്യുഡോമോണസിന്റെ നമുക്ക് പ്രയോജനപ്പെടുത്താം. സ്യുഡോമോണസ് ദ്രവ , ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. ഏകദേശം 3-4 മാസം ആണ് പൊടി രൂപത്തിലുള്ള സ്യുഡോമോണസ് ഉപയോഗിച്ച് തീര്‍ക്കേണ്ട സമയം. സൂര്യ പ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം. സ്യുഡോമോണസ് ഉപയോഗിക്കുമ്പോള്‍ രാസവളങ്ങളും കീട നാശിനികളും ഒഴിവാക്കണം.  ഉപയോഗം – വിത്ത് പാകുമ്പോള്‍ – ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടതിലേക്ക് വളരെ ചെറിയ തോതില്‍ നടു

കൃഷി രീതി: ചേന

Image
ചേന നടാനായി 60 സെ. മി. നീളവും, വീതിയും, 45 സെ. മി. ആഴവുമുള്ള കുഴികള്‍ 90 സെ. മി. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും (കുഴിയൊന്നിന് 2 മുതല്‍ .5 കി.ഗ്രാം.) നല്ലപോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ചശേഷം ഇതില്‍ ഏകദേശം 500 കി. ഗ്രാം മുതല്‍ 1 കി. ഗ്രാം. തൂക്കം വരുന്നതും ഒരു മുകുളമെങ്കിലും ഉള്ളതുമായ വിത്ത് നടാം. . നടാനുള്ള കഷണങ്ങള്‍ ചാണക വെള്ളത്തില്‍ മുക്കി തണലത്തു വച്ച് ഉണക്കണം.നിമവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തു ചേന ബാസ്സിലസ് മാസിറന്‍സ് എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം. (3 ഗ്രാം/കി.ഗ്രാം വിത്ത്) നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം ഉതല്‍ 12 ടണ്‍ ചേന വിത്ത് . (12,000 കഷണങ്ങള്‍). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും. ചെറിയ കഷണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം: ചേനയുടെ വശങ്ങളില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങളോടുകൂടിയ ചെറിയഭാഗങ്ങളോ, മുളപ്പിച്ചെടുത്ത ചേനക്കണ്ണുകളോ ഉപയോഗിച്ചാലും നല്ല വിളവ് ലഭിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതിനായി 100 ഗ്രാം ഭാരമുള്ള ചേന കഷണങ്ങള്‍ കുഴികളില്‍ 60 x 45 സെ.മി. അകലത്തില്‍ നടാം. പിനീട് പ്ര