ഗംഗാ ബോണ്ടം കുള്ളൻ തെങ്ങിൻ തൈകൾ

ഗംഗാ ബോണ്ടം കുള്ളൻ തെങ്ങിൻ തൈകൾ...

രണ്ടര വർഷം കൊണ്ട് കായ്ക്കുന്ന ഇന്ത്യയുടെ അഭിമാന തെങ്ങിനം
ഗംഗാ ബോണ്ടം  കേരളത്തിൽ വേരുറപ്പിക്കുന്നു

     കേരളീയരുടെ കല്പവൃക്ഷമായ തെങ്ങ് ഭാരതത്തിൽ പുണ്യ വൃക്ഷമായി കണക്കാക്കുന്നു. കേരളത്തിന്റെ മുഖമുദ്രയാണ് തെങ്ങുകൾ. കേരളം എന്ന നാമം തേങ്ങയുടെ മറ്റൊരു പേരായ കേരത്തിൽ നിന്നാണുത്ഭവിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളം കാണുന്നു. ഉപ്പ് വെള്ള സാന്നിധ്യത്തിലും കടലോര പ്രദേശങ്ങളിലും നദി മുതലായ നനവാർന്ന പ്രദേശങ്ങളിലും അതിയായ വളർച്ച കാണിക്കാറുണ്ട്.

ശാസ്ത്ര പഠന വിഭാഗം :

കുടുംബം:പമേസീശാസ്ത്ര നാമം:കൊക്കോസ് ന്യൂസിഫെറ / Cocos nucifera

അറിയപ്പെടുന്ന പേരുകൾ :

മലയാളം:കേര വൃക്ഷം, തെങ്ങ്
ഇംഗ്ളീഷ്:കോക്കനട്ട് ട്രീ (Coconut tree), കോക്കനട്ട് പാം (Coconut palm)
സംസ്കൃതം:തൃണദ്രുമഃ, സദാഫലഃ, നാളീകേര, തുംഗഃ, ദൃഢഫലഃ
ഹിന്ദി  :നാരിയൽ
ബംഗാളി:നാരികേൽ
തമിഴ്  :തെങ്കു
തെലുങ്ക്     :തേങ്കായിചെട്ടു

സസ്യ വിശേഷങ്ങൾ:

തെങ്ങ് ഉരുണ്ട ഒറ്റത്തടി വൃക്ഷമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും കടലോര പ്രദേശങ്ങളിലും കൂടുതൽ കൃഷി ചെയ്യുന്നു. തെങ്ങ് ബഹുവർഷി സസ്യമാണ്. ആഹാരം, എണ്ണ, ഔഷധം, അലങ്കാര വസ്തുക്കൾ, കെട്ടിട സാമഗ്രികൾ എന്നിവ തെങ്ങിൽ നിന്നും ലഭ്യമാക്കാം.

ഇന്ന് കേരളത്തിലെ തനതായ തെങ്ങുകൃഷി അനുദിനം നഷ്ടം മൂലം കർഷകർ കൈവിട്ടു കൊണ്ടിരിക്കുകയാണ്. നിരവധി സങ്കരയിനങ്ങൾ നിലവിലുണ്ടെകിലും വ്യാവസായികാടിസ്ഥാനത്തിൽ  ലാഭകരം എന്ന് പറയാൻ സാധിക്കുമായിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഗംഗാ ബോണ്ടം എന്ന കുറിയ ഇനം തെങ്ങ്. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ തെങ്ങാണ് ഗംഗാ ബോണ്ടം. വെറും അര അടി മാത്രമാണ് ഇതിന്റെ വാർഷിക വളർച്ച. ആന്ധ്ര പ്രദേശിലെ തനത് ഇനമായ ഇത് തമിഴ്നാട്ടിലും കേരളത്തിലും വളരെ വേഗം വേരുറപ്പിച്ചു കൊണ്ടിരിക്കുന്നു. ചകിരി മാറ്റിയാൽ ശരാശരി 500 ഗ്രാം തൂക്കവും ഇളനീർ ആയി ഉപയോഗിക്കുമ്പോൾ 350 മില്ലി ലിറ്റർ വെള്ളവും ഇൗ ഇനത്തിന്റെ പ്രത്യേകതയാണ്‌. കൃത്യമായ പരിചരണ മുറകൾ കൊടുത്താൽ 2ാം വർഷം മുതൽ കായ്ക്കാനുള്ള ശേഷിയാണ് ഇൗ ഇനത്തെ ജനപ്രിയമാക്കുന്ന പ്രധാന ഘടകം. പപ്പായയുടെ അതേ ആകൃതിയിലുള്ള നീണ്ടു പച്ച നിറത്തിലുള്ള ഇതിന്റെ  തേങ്ങ ആരുടെയും ശ്രദ്ധ ആകർഷിക്കും, ഒരു തെങ്ങിൽ നിന്നും 250 മുതൽ 300 വരെ തേങ്ങ ഒരു വർഷം ലഭിക്കുന്നു.  കൂടാതെ  കൊപ്രയാക്കിയാൽ ശരാശരി 190 ഗ്രാം കൊപ്രയും  68% വെളിച്ചെണ്ണയും ലഭിക്കും. തേങ്ങക്കും ഇളനീരിനും എണ്ണക്കും ഒരു പോലെ അനുയോജ്യമാണ്. വരും നാളുകളിൽ നാളികേരകൃഷിയെ ഏറ്റവും ലാഭകരമായ കൃഷിയാക്കി മാറ്റുന്നതിൽ ഈ തെങ്ങിനത്തിന് സാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കൃത്യമായി പരിചരണങ്ങൾ കൊടുക്കുകയാണെങ്കിൽ നല്ല വാർഷിക ഉൽപാദനവും ഏക്കറിൽ നിന്ന് ശരാശരി 4 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവും ഈ അൽഭുത തെങ്ങിനത്തിൽ നിന്ന് നമ്മൾക്ക് തീർച്ചയായും പ്രതീക്ഷിക്കാൻ കഴിയും

ലാഭകരമായത് മാത്രമല്ല തോട്ടത്തിൻെറ മനം മയക്കുന്ന മനോഹാരിത കൂടി കർഷകരെ ഗംഗാ ബോണ്ടം തെങ്ങിലേക്കാകർഷിക്കുന്നു. ഈ ഇനത്തിന് വിളവ് പോലെത്തന്നെ രോഗപ്രതിരോധ ശേഷിയും കൂടുതലാണ്.

തെങ്ങിന്‍ തൈകളുടെ പരിപാലനം

ദീര്‍ഘകാല വിളയായ തെങ്ങിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്ന കോട്ടങ്ങള്‍ പിന്നീടൊരിക്കലും നികത്താന്‍ സാദ്ധ്യമല്ല. അതുകൊണ്ട് തന്നെ ഈ പ്രായത്തിൽ ശ്രദ്ധ കുറഞ്ഞാല്‍ വളര്‍ച്ചയും കുറയും. തൈ തെങ്ങുകളുടെ  ആദ്യത്തെ 3 വര്‍ഷങ്ങളിലുള്ള പരിചരണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു.

കൃഷിയിടം ഒരുക്കല്‍

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് തെങ്ങു കൃഷിക്ക് യോജിച്ചത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന കൃഷിയിടങ്ങളാണ് തൈ നടാനായി തെരഞ്ഞെടുക്കേണ്ടത്.  ചെരിവുള്ള പ്രദേശങ്ങളില്‍ മണ്ണ്-ജല സംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കണം. താഴ്ന്ന പ്രദേശമാണെങ്കില്‍ കൂനകള്‍ ഉണ്ടാക്കി വേണം തൈകള്‍ നടേണ്ടത്. തൈകള്‍ വളരുന്നത് അനുസരിച്ച് മണലും എക്കലും മണ്ണും തൈകള്‍ക്ക് ചുറ്റുമിട്ട് തറ ഉയര്‍ത്തേണ്ടതാണ്.

മണ്ണിന്റെ ഘടനയനുസരിച്ച് കുഴിയെടുക്കുന്നതും വ്യത്യാസപ്പെട്ടിരിക്കും. മണ്ണാണെങ്കിൽ 1 x1 x1 മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം അതേ സ്ഥാനത്ത് വെട്ടുകല്‍ പ്രദേശങ്ങളില്‍  1.2 x1.2 x1.2  മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കേണ്ടിവരും. ചെങ്കല്‍ പ്രദേശങ്ങളില്‍ തൈകള്‍ നടുന്നതിന് ആറുമാസം മുമ്പ് കുഴികളെടുത്ത് 2 കിലോ വീതം കറിയുപ്പ് ഇടുന്നത് മണ്ണ് അയവുള്ളതാക്കും.

നടീല്‍ അകലം

തൈകള്‍ തമ്മില്‍ നിശ്ചിത അകലം നല്‍കേണ്ടത് അത്യാവശ്യമാണ്. സൂര്യപ്രകാശം,മണ്ണ്,ജലം, വായു എന്നീ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും പരസ്പര മത്സരം ഒഴിവാക്കാനും നല്ല വിളവ് ലഭിക്കാനും ഇത് സഹായിക്കും. ഉയരം കൂടിയ ഇനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള അകലം 8 മീറ്ററാണ്. എന്നാല്‍ കുറിയ ഇനങ്ങള്‍ നടുമ്പോള്‍ തൈകള്‍ തമ്മില്‍ 6 മീറ്റര്‍ അകലം മതിയാകും.

തൈ നടുന്നതിന് മുമ്പ് മേല്‍ മണ്ണും ചാണകപ്പൊടിയും ചാരവും കലര്‍ന്ന മിശ്രിതം കുഴിയുടെ 60 സെ.മീ വരെ നിറയ്ക്കണം. അതിന് കൃത്യം നടുവിലായി ഒരു ചെറിയ കുഴി എടുത്ത് തൈ നടാം.

സംയോജിത വളപ്രയോഗം

ശരിയായ വളര്‍ച്ചയ്ക്കും നേരത്തെ പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും നല്ല ഉത്പാദനം ലഭിക്കുന്നതിനും തൈകള്‍ നടുന്ന വര്‍ഷം തന്നെ വളപ്രയോഗം നടത്തണം. നട്ട മൂന്ന് മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം നടത്താം.  കുഴിയില്‍ തൈയ്ക്ക് ചുറ്റും ഇട്ട് മണ്ണില്‍ ഇളക്കി ചേര്‍ക്കണം. 3-5 കി.ഗ്രാം ജൈവവളം( ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം, മണ്ണിരക്കമ്പോസ്റ്റ്) , ആദ്യവര്‍ഷം ഓരോ മൂന്ന് മാസം കൂടുമ്പോഴും 2 കി.ഗ്രാം വീതവും 2 ാം വര്‍ഷം മുതൽ ഓരോ മൂന്ന് മാസം കൂടുമ്പോഴും 3 കി.ഗ്രാം വീതവും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓരോ മൂന്ന് മാസം കൂടുമ്പോഴും 5 കി.ഗ്രാം വീതവും ജൈവ വളങ്ങൾ കൂടി ചേര്‍ത്ത് കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മൂടണം.

കീടരോഗ നിയന്ത്രണം

തൈ തെങ്ങുകളില്‍ ആക്രമണം നടത്തുന്ന പ്രധാന കീടമാണ് കൊമ്പന്‍ ചെല്ലി. നെടിയ ഇനങ്ങളെ അപേക്ഷിച്ച് കുറിയ ഇനങ്ങളിലാണ് ചെല്ലിയുടെ ആക്രമണം കൂടുതലായി കാണുന്നത്. ചെല്ലി നാമ്പോലയും കൂമ്പുഭാഗവും ആക്രമിക്കുന്നതിനാല്‍ തൈകള്‍ പൂര്‍ണ്ണമായും നശിക്കാനിടവരും. അതിനാല്‍ ചെല്ലിക്ക് എതിരായ പരിപാലന മുറകള്‍ കൃത്യസമയത്ത് തന്നെ ചെയ്യണം. കീടത്തിന്റെ ആക്രമണം തടയാന്‍ മുന്‍കരുതലായി 250 ഗ്രാം പൊടിച്ച മരോട്ടി പിണ്ണാക്ക് അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് തുല്യ അളവില്‍ മണലും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നാമ്പോലക്കവിളില്‍ ഇട്ട് കൊടുക്കണം. ഇതിനു പകരം വലിയ പാറ്റാ ഗുളിക 2 എണ്ണം ഓലക്കവിളില്‍ വച്ച് മണല്‍ കൊണ്ടു മൂടുന്നതും ഫലപ്രദമാണ്. മൂന്ന് മാസത്തിലൊരിക്കല്‍ പാറ്റാഗുളിക  മാറ്റി  വയ്ക്കാന്‍ ശ്രദ്ധിക്കണം. ഫെര്‍ട്ടറ/ഫിപ്രോണില്‍ എന്ന കീടനാശിനി 3-5 ഗ്രാം സുഷിരങ്ങളിട്ട ചെറുപോളിത്തീന്‍ കവറുകളിലാക്കി ഓലക്കവളില്‍ വെയ്ക്കുന്നതും ഫലപ്രദമാണ്.

ജലസേചനം
****

തെങ്ങ് കൃഷിയിൽ ജലസേചന സൗകര്യം വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. നട്ട് കഴിഞ്ഞാൽ ആദ്യത്തെ രണ്ടു മാസം ദിവസേന രണ്ടു നേരമായി 10 ലിറ്റർ വെളളമെങ്കിലും നൽകേണ്ടി വരും. പിന്നീട് ദിവസേന ഒരു നേരം നനയ്ക്കാൻ സാധിച്ചാൽ തൈകളുടെ ആരോഗ്യപരമായ വളർച്ച ഉറപ്പ് വരുത്താൻ സാധിക്കും. നട്ട് കഴിഞ്ഞാൽ കരിയിലകൾ കൊണ്ട് പുതയിടീൽ നിർബന്ധമാണ്.
[10:52 PM, 5/11/2020] Anwar Vellarikkal: രണ്ടര വർഷം കൊണ്ട് കായ്ക്കുന്ന ഇന്ത്യയുടെ അഭിമാന തെങ്ങിനം
ഗംഗാ ബോണ്ടം  കേരളത്തിൽ വേരുറപ്പിക്കുന്നു

     കേരളീയരുടെ കല്പവൃക്ഷമായ തെങ്ങ് ഭാരതത്തിൽ പുണ്യ വൃക്ഷമായി കണക്കാക്കുന്നു. കേരളത്തിന്റെ മുഖമുദ്രയാണ് തെങ്ങുകൾ. കേരളം എന്ന നാമം തേങ്ങയുടെ മറ്റൊരു പേരായ കേരത്തിൽ നിന്നാണുത്ഭവിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളം കാണുന്നു. ഉപ്പ് വെള്ള സാന്നിധ്യത്തിലും കടലോര പ്രദേശങ്ങളിലും നദി മുതലായ നനവാർന്ന പ്രദേശങ്ങളിലും അതിയായ വളർച്ച കാണിക്കാറുണ്ട്.

ശാസ്ത്ര പഠന വിഭാഗം :

കുടുംബം:പമേസീശാസ്ത്ര നാമം:കൊക്കോസ് ന്യൂസിഫെറ / Cocos nucifera

അറിയപ്പെടുന്ന പേരുകൾ :

മലയാളം:കേര വൃക്ഷം, തെങ്ങ്
ഇംഗ്ളീഷ്:കോക്കനട്ട് ട്രീ (Coconut tree), കോക്കനട്ട് പാം (Coconut palm)
സംസ്കൃതം:തൃണദ്രുമഃ, സദാഫലഃ, നാളീകേര, തുംഗഃ, ദൃഢഫലഃ
ഹിന്ദി  :നാരിയൽ
ബംഗാളി:നാരികേൽ
തമിഴ്  :തെങ്കു
തെലുങ്ക്     :തേങ്കായിചെട്ടു

സസ്യ വിശേഷങ്ങൾ:

തെങ്ങ് ഉരുണ്ട ഒറ്റത്തടി വൃക്ഷമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും കടലോര പ്രദേശങ്ങളിലും കൂടുതൽ കൃഷി ചെയ്യുന്നു. തെങ്ങ് ബഹുവർഷി സസ്യമാണ്. ആഹാരം, എണ്ണ, ഔഷധം, അലങ്കാര വസ്തുക്കൾ, കെട്ടിട സാമഗ്രികൾ എന്നിവ തെങ്ങിൽ നിന്നും ലഭ്യമാക്കാം.

ഇന്ന് കേരളത്തിലെ തനതായ തെങ്ങുകൃഷി അനുദിനം നഷ്ടം മൂലം കർഷകർ കൈവിട്ടു കൊണ്ടിരിക്കുകയാണ്. നിരവധി സങ്കരയിനങ്ങൾ നിലവിലുണ്ടെകിലും വ്യാവസായികാടിസ്ഥാനത്തിൽ  ലാഭകരം എന്ന് പറയാൻ സാധിക്കുമായിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഗംഗാ ബോണ്ടം എന്ന കുറിയ ഇനം തെങ്ങ്. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ തെങ്ങാണ് ഗംഗാ ബോണ്ടം. വെറും അര അടി മാത്രമാണ് ഇതിന്റെ വാർഷിക വളർച്ച. ആന്ധ്ര പ്രദേശിലെ തനത് ഇനമായ ഇത് തമിഴ്നാട്ടിലും കേരളത്തിലും വളരെ വേഗം വേരുറപ്പിച്ചു കൊണ്ടിരിക്കുന്നു. ചകിരി മാറ്റിയാൽ ശരാശരി 500 ഗ്രാം തൂക്കവും ഇളനീർ ആയി ഉപയോഗിക്കുമ്പോൾ 350 മില്ലി ലിറ്റർ വെള്ളവും ഇൗ ഇനത്തിന്റെ പ്രത്യേകതയാണ്‌. കൃത്യമായ പരിചരണ മുറകൾ കൊടുത്താൽ 2ാം വർഷം മുതൽ കായ്ക്കാനുള്ള ശേഷിയാണ് ഇൗ ഇനത്തെ ജനപ്രിയമാക്കുന്ന പ്രധാന ഘടകം. പപ്പായയുടെ അതേ ആകൃതിയിലുള്ള നീണ്ടു പച്ച നിറത്തിലുള്ള ഇതിന്റെ  തേങ്ങ ആരുടെയും ശ്രദ്ധ ആകർഷിക്കും, ഒരു തെങ്ങിൽ നിന്നും 250 മുതൽ 300 വരെ തേങ്ങ ഒരു വർഷം ലഭിക്കുന്നു.  കൂടാതെ  കൊപ്രയാക്കിയാൽ ശരാശരി 190 ഗ്രാം കൊപ്രയും  68% വെളിച്ചെണ്ണയും ലഭിക്കും. തേങ്ങക്കും ഇളനീരിനും എണ്ണക്കും ഒരു പോലെ അനുയോജ്യമാണ്. വരും നാളുകളിൽ നാളികേരകൃഷിയെ ഏറ്റവും ലാഭകരമായ കൃഷിയാക്കി മാറ്റുന്നതിൽ ഈ തെങ്ങിനത്തിന് സാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കൃത്യമായി പരിചരണങ്ങൾ കൊടുക്കുകയാണെങ്കിൽ നല്ല വാർഷിക ഉൽപാദനവും ഏക്കറിൽ നിന്ന് ശരാശരി 4 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവും ഈ അൽഭുത തെങ്ങിനത്തിൽ നിന്ന് നമ്മൾക്ക് തീർച്ചയായും പ്രതീക്ഷിക്കാൻ കഴിയും

ലാഭകരമായത് മാത്രമല്ല തോട്ടത്തിൻെറ മനം മയക്കുന്ന മനോഹാരിത കൂടി കർഷകരെ ഗംഗാ ബോണ്ടം തെങ്ങിലേക്കാകർഷിക്കുന്നു. ഈ ഇനത്തിന് വിളവ് പോലെത്തന്നെ രോഗപ്രതിരോധ ശേഷിയും കൂടുതലാണ്.

ഗംഗാ ബോണ്ടം കുള്ളൻ തെങ്ങിൻ തൈകൾക്ക് ബന്ധപ്പെടുക.
Anwar Khan +91 97473 34393
https://www.prakruthiagrico.com/

Comments

Popular posts from this blog

കൃഷി രീതി: ചേന

മണ്ണിൽകുമ്മായം ചേർക്കുന്നത് എന്തിനാണ് ?